ഗൂഗിൾ – സുന്ദർ പിച്ചൈ.


ബിഗ് ടെക്ക് കമ്പനികളെ ഏറ്റവും പ്രശസ്തമായ ഇന്ത്യൻ സാരഥ്യം ഗൂഗിൾ സിഇഒ ആയ സുന്ദർ പിച്ചൈ തന്നെയാകും. തമിഴ്നാട്ടിൽ ജനിച്ച് ഐഐടി ഖരഗ്പൂരിൽ നിന്ന് എൻജിനീയറിങ് ബിരുദവും സ്റ്റാൻഫഡിൽ നിന്നു മാസ്റ്റേഴ്സും നേടിയ പിച്ചൈയും കഠിനാധ്വാനം എന്ന മന്ത്രം മുറുകെപ്പിടിച്ചാണ് ഗൂഗിളിന്റെ സാരഥ്യത്തിലേക്ക് എത്തിയത്. ലോകത്തിൽ ലഭിക്കാൻ ഏറ്റവും പാടുള്ള തസ്തികകളിലൊന്നിലാണു പിച്ചൈ. ഗൂഗിളിന്റെ നിയന്ത്രണം തന്റെ കൈകളിൽ ഏറ്റെടുത്ത ശശേഷം കമ്പനിയെ ലാഭത്തിന്റെയും മികവിന്റെയും പാതയിലേക്കു നയിക്കാൻ പിച്ചൈയ്ക്കു കഴിഞ്ഞു. ലാഭക്കണക്കുകളിലാഭക്കണക്കുകളിൽ മാത്രം അഭിരമിക്കുന്ന നായകൻ എന്നതിനപ്പുറം സ്നേഹമുള്ള, കെയറിങ്ങുള്ള  സിഇഒ എന്നാണു പിച്ചൈയെപ്പറ്റി ഗൂഗിളിൽ തന്നെയുള്ള അഭിപ്രായം.കഴിഞ്ഞ കുറച്ചുവർഷങ്ങളിൽ ഗൂഗിളും മാതൃകമ്പനിയായ ആൽഫബെറ്റും നേടിയ വമ്പൻ വളർച്ചയ്ക്കും വികാസത്തിനും പിച്ചൈ വഹിച്ച പങ്ക് ചില്ലറയല്ല.


Why Modern Brands Need an Omnichannel Strategy

 To develop a modern brand, businesses need to develop an organized digital marketing approach rather than merely introduce new products on ...