എന്താണ് ഇ കോമേഴ്‌സ്?

ഇന്റർനെറ്റിലൂടെ ഉൽപ്പന്നങ്ങളോ സേവനങ്ങളോ വ്യാപാരം നടത്തുന്നതിനെയാണ് ഇലക്ട്രോണിക് കൊമേഴ്സ് അല്ലെങ്കിൽ ഇ-കോമേഴ്സെന്ന് പറയുന്നത്. ഇന്റർനെറ്റ് മുഖേന പണം, വിവരം എന്നിവ കൈമാറ്റം ചെയ്യുന്നതും ഇ-കോമേഴസിൽപ്പെടും. ഉപ്പ് തൊട്ട് കർപ്പൂരം വരെ വാങ്ങാനായി നമ്മൾ ആശ്രയിക്കുന്ന ആമസോണും ഫ്ളിപ്കാർട്ടും ഒ.എൽ.എക്സുമെല്ലാം ഇത്തരം ഇ-കോമേഴ്സ് വെബ്സൈറ്റുകൾക്കുദാഹരണങ്ങളാണ്